CLOSE

കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി : മൂന്ന് പ്രതികള്‍ രക്ഷപ്പെട്ടു

Share

തിരൂര്‍: കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി. തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തും സംഘവും തൃപ്രങ്ങോട്ട് ആലിങ്ങലില്‍ നിന്നാണ് പരിശോധന നടത്തവെ കഞ്ചാവ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. പ്രതികള്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ്. അന്തര്‍ സംസ്ഥാനത്തു നിന്ന് കഞ്ചാവ് കടത്തുന്നവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു. ജോബി വര്‍ഗീസ്, മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫിസര്‍മരായ കെ.കെ ഷിജിത്ത്, ഉണ്ണിക്കുട്ടന്‍, ഷെറിന്‍ ജോണ്‍, മുഹമ്മദ് കുട്ടി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published.