CLOSE

മുങ്ങിയ ബോട്ടില്‍ തട്ടി മത്സ്യബന്ധന ബോട്ട് അപകടം : ആളപായമില്ല

Share

മട്ടാഞ്ചേരി: മുങ്ങിയ ബോട്ടില്‍ തട്ടി വീണ്ടും മത്സ്യ ബന്ധനബോട്ട് അപകടത്തില്‍പെട്ടു. കൊച്ചി അഴിമുഖത്താണ് അപകടം. ആളപായമില്ല. തുടര്‍ന്ന് മറ്റൊരു ബോട്ടില്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിഷ്ണു എന്ന ബോട്ട് ആണ് അപകടത്തില്‍പെട്ടത്. എല്‍.എന്‍.ജി ടെര്‍മിനലിന് സമീപം മുങ്ങിക്കിടക്കുന്ന കുട്ടി ആണ്ടവന്‍ എന്ന ബോട്ടിലെ വയര്‍ റോപ്പ് ചുറ്റി വിഷ്ണു ബോട്ട് കുടുങ്ങിക്കിടക്കുകയായിരുന്നു.

അതേസമയം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും തടസ്സപ്പെട്ടു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമെത്തി ബോട്ടിലെ 12 തൊഴിലാളികളെയും രക്ഷപ്പെടുത്തുകയായിരുന്നു. രുദ്രാക്ഷം എന്ന മറ്റൊരു ബോട്ടിന്റെ സഹായത്തോടെ പുലര്‍ച്ച മൂന്നോടെ ബോട്ട് രക്ഷപ്പെടുത്തി വൈപ്പിന്‍ കാളമുക്ക് ഹാര്‍ബറില്‍ കൊണ്ടുവന്നു. കാളമുക്ക് സ്വദേശി അനീഷ് ഗോപിയുടേതാണ് അപകടത്തിലെ പെട്ട ബോട്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *