CLOSE

കാസര്‍കോട് ജില്ലയില്‍ 46 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി

Share

കാസര്‍കോട് ജില്ലയില്‍ 46 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 108
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 938 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 623

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5130 പേര്‍

വീടുകളില്‍ 4633 പേരും സ്ഥാപനങ്ങളില്‍ 493പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള ത് 5130 പേരാണ്. പുതിയതായി 211 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1361 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1161 ആന്റിജന്‍ 194 ട്രൂനാറ്റ് ) 300 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.545 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 211 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 108 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതുവരെ 140532 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 138419പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published.