CLOSE

കാസര്‍കോട് ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ്

Share

കാസര്‍കോട് ജില്ലയില്‍ 60 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 163
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 682 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 711.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4659പേര്‍

വീടുകളില്‍ 4277 പേരും സ്ഥാപനങ്ങളില്‍ 413 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള ത് 4612 പേരാണ്. പുതിയതായി 98 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1052 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1052 ആന്റിജന്‍ 264 ട്രൂനാറ്റ് ) 510 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 135 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 28 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 163 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതുവരെ141,271 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 139,329 ഇതുവരെ കോവിഡ് നെഗറ്റീവായി

Leave a Reply

Your email address will not be published. Required fields are marked *