CLOSE

കാസര്‍കോട് ജില്ലയില്‍ 117 പേര്‍ക്ക് കൂടി കോവിഡ്

Share

കാസര്‍കോട് ജില്ലയില്‍ 117 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 128 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 718പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 613

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7181 പേര്‍

വീടുകളില്‍ 6702പേരും സ്ഥാപനങ്ങളില്‍ 479പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 7181പേരാണ്. പുതിയതായി 448 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1731സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1342 ആന്റിജന്‍ 382 ട്രൂനാറ്റ് 7) 620 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 575 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 98 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 128 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

139,449 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 137,568 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *