CLOSE

കാസര്‍കോട് ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ്

Share

കാസര്‍കോട് ജില്ലയില്‍ 78 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന
65പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 798 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 711.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3741 പേര്‍

വീടുകളില്‍ 3328 പേരും സ്ഥാപനങ്ങളില്‍ 413 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3741പേരാണ്. പുതിയതായി 51 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 757 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ ആന്റിജന്‍ 383 ട്രൂനാറ്റ് ) 315 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 230 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 79 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും75പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതുവരെ 141,763 കോവിഡ് സ്ഥിരീകരിച്ചത്. 139,704 ഇതുവരെ കോവിഡ് നെഗറ്റീവായി

Leave a Reply

Your email address will not be published. Required fields are marked *