CLOSE

വിദ്യാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ല മെഡിക്കല്‍ ഓഫീസര്‍

Share

ജില്ലയിലെ വിദ്യാലയങ്ങളില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (അരോഗ്യം) അറിയിച്ചു.

ശ്രദ്ധിക്കാം;

· മൂക്കും വായയും മറയുന്ന വിധം ശരിയായ രീതിയില്‍ രണ്ട് മാസ്‌ക് ധരിക്കുക.
· ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കൈകഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുകയോ ചെയ്യണം.
· കൂട്ടംകൂടരുത് . ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിക്കണം.
· ആഹാരം,കുടിവെളളം, പഠന സാമഗ്രികള്‍ എന്നിവ പരസ്പരം കൈമാറരുത്.
· പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ പോകരുത്. ഇത്തരം ലക്ഷണങ്ങളുള്ളവര്‍ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കുകയും വേണം.
· സ്‌കൂളില്‍ പോകുമ്പോഴും സ്‌കൂളില്‍ നിന്നും മടങ്ങുമ്പോഴും കടകളില്‍ കയറുന്നത് ഒഴിവാക്കുക. സ്‌കൂള്‍ വിട്ടാലുടന്‍ വീട്ടിലേക്ക് മടങ്ങുക.
· വീട്ടിലെത്തിയ ഉടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പു വെളളത്തിലോ ഡിറ്റര്‍ജന്റ് ഉപയോഗിച്ച വെളളത്തിലോ മുക്കി വെച്ചതിന് ശേഷം കുളിക്കുക.
· വീട്ടിലുളള കുട്ടികള്‍, മുതിര്‍ന്നവര്‍, കിടപ്പിലായവര്‍ എന്നിവരുടെ അടുത്ത് കുളച്ചതിന് ശേഷം മാത്രം പോകുക.
· മാസ്‌കുകള്‍ അലക്ഷ്യമായി ഇടരുത്. തുണി മാസ്‌ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ് .ഡിസ്പോസിബിള്‍ മാസ്‌കുകള്‍ കത്തിച്ചു കളയുക .
· വ്യക്തിശുചിത്വം, പരിസര ശുചിത്വം, പോഷകാഹാരം എന്നിവ ശീലമാക്കുക.
· അധ്യാപകര്‍ ശരിയായവിധം മാസ്‌ക് ധരിച്ചു കൊണ്ട് മാത്രം ക്ലാസ്സെടുക്കുക.
· സ്റ്റാഫ് റൂമുകളില്‍ ഇരിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുക.

Leave a Reply

Your email address will not be published.