CLOSE

ജില്ലയില്‍ 72 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി.

Share

കാസര്‍കോട്: ജില്ലയില്‍ 72 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 71പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 559പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 794

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5099പേര്‍.

വീടുകളില്‍ 4638പേരും സ്ഥാപനങ്ങളില്‍ 399 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5097പേരാണ്. പുതിയതായി 402പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1478സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1100 ആന്റിജന്‍ 371ട്രൂനാറ്റ് 7 ) 525പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 292പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 57പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 71പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143109 പേര്‍ക്കാണ്. 141304 പേര് ഇതുവരെ ജില്ലയില്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.