CLOSE

കാസര്‍കോട് ജില്ലയില്‍69 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി.

Share

ചികിത്സയിലുണ്ടായിരുന്ന 66
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 562പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 794

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5056പേര്‍.

വീടുകളില്‍ പേരും സ്ഥാപനങ്ങളില്‍ പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5056പേരാണ്. പുതിയതായി 379പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1504സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1070ആന്റിജന്‍ 424ട്രൂനാറ്റ് 10 ) 380പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 420പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 72പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 66പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143178 പേര്‍ക്കാണ്. 141370പേര് ഇതുവരെ ജില്ലയില്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.