CLOSE

പിടി തോമസ് എംഎല്‍എ അന്തരിച്ചു

Share

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റാണ്. കോണ്‍ഗ്രസ് നിയമസഭാ സെക്രട്ടറി ആയിരുന്നു. തൊടുപുഴയില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിരുന്നു.

നിരവധി തവണ എംഎല്‍എ ആയിട്ടുണ്ട്. തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം എംഎല്‍എ ആയിട്ടുള്ളത്. അതിനു മുന്‍പ് ഇടുക്കിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനഃസംഘടനയിലാണ് അദ്ദേഹത്തെ വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതല്‍ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായത്. 2016ല്‍ തൃക്കാക്കരയില്‍ നിന്ന് ജയിച്ച് നിയമസഭാ അംഗമായി.

Leave a Reply

Your email address will not be published.