CLOSE

കാസര്‍കോട് ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്

Share

കാസര്‍കോട് ജില്ലയില്‍ 46 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 42
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 506 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 795

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4908 പേര്‍

വീടുകളില്‍ 4518 പേരും സ്ഥാപനങ്ങളില്‍ 390 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5107പേരാണ്. പുതിയതായി 162 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1621 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1249 ആന്റിജന്‍ 363 ട്രൂനാറ്റ് 9) 365 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 361 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 49 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 42 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143,430 പേര്‍ക്കാണ്. 141,675 പേര് ഇതുവരെ ജില്ലയില്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.