CLOSE

കാസര്‍കോട് ജില്ലയില്‍ 42 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി

Share

കാസര്‍കോട് ജില്ലയില്‍ 42 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 34
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 387 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 795

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4398പേര്‍.

വീടുകളില്‍ 3998പേരും സ്ഥാപനങ്ങളില്‍ 400 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4398പേരാണ്. പുതിയതായി 179പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1333സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1167ആന്റിജന്‍ 162ട്രൂനാറ്റ് 4) നിലവില്‍ ആരുടെയും പരിശോധനാ ഫലം പെന്റിങ് ഇല്ല. 313പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 179പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 34 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143,552പേര്‍ക്കാണ്. പേര് ഇതുവരെ 141,821 ജില്ലയില്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.