രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടിയില്‍ പതിനൊന്ന് വയസ്സുള്ള മദ്രസ വിദ്യാര്‍ത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെഏഴ് മണിക്ക് മദ്രസയിലക്ക് നടന്ന് പോകുന്ന വഴിയാണ് കൊട്ടോടി ഗവ.സ്കൂള്‍ റോഡില്‍ വെച്ച് മദ്രസ വിദ്യാര്‍ത്ഥിനിക്ക് കാലിന് തെരുവ് നായയുടെ കടിയേറ്റത്. വിദ്യാര്‍ത്ഥിനിയെ പൂടംകല്ല് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ അശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ തന്നെ കൊട്ടോടിയിലെ ലത്തിഫിന്റെ ആട്ടിന്‍കുട്ടിയെയും തെരുവ് നായ കടിച്ചിരുന്നു. തെരുവ് നായ്ക്കളെ പേടിച്ച് രക്ഷിതക്കള്‍ വളരെ ഭയത്തോടെയാണ് മദ്രസയിലേക്കും, സ്കുളുകളിലേക്കും കുട്ടികളെ വിടുന്നത്. കൊട്ടോടി ടൗണുകളിലും, പരിസര പ്രദേശങ്ങളിലും, സ്കൂള്‍ ഗ്രൗണ്ടുകളിലും തെരുവുനായ്ക്കള്‍ താവളമാക്കിയിരിക്കുകയാണ്. നാട്ടുകാര്‍ ഭീതിയിലാണ്. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.