CLOSE

കാസര്‍കോട് ജില്ലയില്‍ 124 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി

Share

ചികിത്സയിലുണ്ടായിരുന്ന 107 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 762 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 618

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍ 6312
വീടുകളില്‍ 5845 പേരും സ്ഥാപനങ്ങളില്‍ 467പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള 6543 ത്‌പേരാണ്. പുതിയതായി 423 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1718 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1251 ആന്റിജന്‍ 456 ട്രൂനാറ്റ് 11 ) 880പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.654 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 161പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 107 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

139,938 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 138005പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published.