CLOSE

പാര്‍ട്ടി കോണ്‍ഗ്രസിനായി മുന്നൊരുക്കങ്ങള്‍; സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന്

Share

ന്യൂഡല്‍ഹി: കണ്ണൂരില്‍ അടുത്ത വര്‍ഷം ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിനുള്ള കരട് രേഖ തയാറാക്കുന്ന സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസിനോടുള്ള സമീപനം സംബന്ധിച്ച് നേതൃത്വത്തില്‍ ഭിന്നത തുടരുന്നതിനിടെയാണ് യോഗം. ബിജെപിയെ നേരിടാന്‍ ശക്തമായ പ്രതിപക്ഷനിരവേണമെന്ന പൊതുധാരണയുണ്ടായെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മറ്റിയിലും ശക്തമായ ഭിന്നതയുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യനിരയെ കോണ്‍ഗ്രസ് നയിക്കണമോയെന്നതാണ് ഭിന്നതയുടെ കാതല്‍.കഴിഞ്ഞ യോഗത്തില്‍ രൂപപ്പെട്ട രൂപരേഖ അനുസരിച്ച് കരട് പ്രമേയം പിബി തയാറാക്കും. അടുത്ത കേന്ദ്രകമ്മറ്റിയോഗമാകും കരട് രേഖക്ക് അംഗീകാരം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *