CLOSE

പ്രതിഷേധം കനത്തു; ട്രെയിന്‍ യാത്ര പഴയ നിരക്കിലേക്ക്

Share

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി എക്‌സ്പ്രസ്/മെയില്‍ ട്രെയിനുകള്‍ ‘സ്‌പെഷല്‍’ ആക്കി നിരക്കു കൂട്ടിയ നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ റെയില്‍വെ ബോര്‍ഡ് ഉത്തരവ്. കോവിഡ് കാലത്തിനു മുമ്പത്തെ നിരക്കിലേക്ക് കൊണ്ടുവരാനാണ് നിര്‍ദേശം. അമിത നിരക്കിനെതിരെ യാത്രക്കാരുടെ പ്രതിഷേധം കനത്തുവരുന്നതിനിടെയാണ് തീരുമാനം.

വെള്ളിയാഴ്ചത്തെ ഉത്തരവ് ഒന്നു രണ്ടു ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നതെന്ന് റെയില്‍വെ വൃത്തങ്ങള്‍ സൂചന നല്‍കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിത്തുടങ്ങിയപ്പോളാണ് സ്‌പെഷല്‍ ട്രെയിന്‍ എന്ന വിഭാഗത്തില്‍ പെടുത്തി ഉയര്‍ന്ന നിരക്കോടെ ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിച്ചത്.

ദീര്‍ഘദൂര വണ്ടികളാണ് ആദ്യം ഈ രൂപത്തില്‍ ഓടിച്ചതെങ്കിലും പിന്നീടിങ്ങോട്ട് ഹ്രസ്വദൂര വണ്ടികളും സ്‌പെഷലാക്കി ഉയര്‍ന്ന നിരക്കില്‍ സര്‍വിസ് പുനരാരംഭിച്ചു. ഒഴിവാക്കാവുന്ന യാത്രകളില്‍ നിന്ന് യാത്രക്കാരെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ‘അല്‍പം ഉയര്‍ന്ന നിരക്ക്’ ഈടാക്കുന്നത് എന്നായിരുന്നു റെയില്‍വെയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *