ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹൈദര്‍പോറ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന സൂചന ലഭിച്ച മേഖല ഇന്നലെ രാത്രിയോടെ സൈന്യം വളയുകയായിരുന്നു. എത്രപേര്‍ സംഘത്തിലുണ്ട് എന്ന് വ്യക്തമായിട്ടില്ലെന്ന് ശ്രീനഗര്‍ സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ ഏറ്റുമുട്ടലിനിടെ ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് വെടിയേറ്റ് മരിച്ചെന്നും സൈന്യം അറിയിച്ചു.
മേഖല വളഞ്ഞ സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരരാണ് സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വധിക്കപ്പെട്ട ഭീകരര്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ലെന്നും ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.