ഭോപ്പാല്‍ : ഇതര മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് മകളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി പിതാവ്. ഭോപ്പാലിലെ റാത്തിബാദിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെയും എട്ട് മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹം സമസ്ഗഡ് വനത്തില്‍ നിന്ന് കണ്ടെടുത്തു. അസുഖം ബാധിച്ചാണ് കുട്ടി മരിച്ചത്.
ഇതര മതസ്ഥനെ വിവാഹം കഴിച്ചതോടെ പെണ്‍കുട്ടിയുമായി കുടുംബം അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ദീപാവലിയ്ക്ക് പെണ്‍കുട്ടി മൂത്ത സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. അസുഖബാധിതനായ കുട്ടി ഈ വീട്ടില്‍ വെച്ചാണ് മരിച്ചത്. പേരക്കുട്ടി മരിച്ച വിവരം മൂത്തസഹോദരിയാണ് പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് പിതാവും സഹോദരനും ഇവിടേക്ക് എത്തി.അന്ത്യകര്‍മങ്ങള്‍ നടത്താനെന്നും പറഞ്ഞ് പിതാവ് കുഞ്ഞിന്റെയും മൃതദേഹത്തെയും പെണ്‍കുട്ടിയെയും കാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. അവിടെ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയും, കഴുത്തുഞെരിച്ച് കൊല്ലുകയും ചെയ്തു. ശേഷം മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച് ഇയാള്‍ മടങ്ങി.വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയവിവാഹത്തെച്ചൊല്ലി കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പറഞ്ഞു.