CLOSE

തമിഴ്നാട്ടില്‍ മഴക്കെടുതി രൂക്ഷം; വീടിന് മേല്‍ മതിലിടിഞ്ഞ് വീണ് കുട്ടികളടക്കം ഒമ്പത് മരണം

Share

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വീടിന് മേല്‍ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് രാവിലെ 6.30 ഓടെ കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്. സമീപത്തെ മതില്‍ തകര്‍ന്ന് വീടിന് മുകളില്‍ വീഴുകയായിരുന്നു.

പാലാര്‍ നദി തീരത്തെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. കനത്ത മഴയില്‍ നദി കരകവിഞ്ഞ സാഹചര്യത്തില്‍ ഇവിടെ നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മാറാന്‍ കൂട്ടാക്കാത്ത കുടുംബമാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 9 പേര്‍ക്ക് പരുക്കുപറ്റി. ഇവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും വെല്ലൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *