CLOSE

സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കള്‍ വേണം; സുപ്രീംകോടതിയില്‍ ഹര്‍ജി

Share

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ഔദ്യോഗിക പത്രസമ്മേളനങ്ങളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കള്‍ കൂടി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വികലാംഗ അവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ എം കര്‍പ്പഗമാണ് പൊതുതാല്‍പ്പര്യ ഹര്‍ജി (PIL) സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

2016ലെ വികലാംഗ അവകാശ നിയമ പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി, കേന്ദ്രസ ര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് മന്ത്രിമാര്‍ എന്നിവര്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങള്‍കോവിഡ് സമയത്ത് പോലും പത്രസമ്മേളനങ്ങളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അത് ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിവിധ സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാകുന്നത് ഔദ്യോഗിക പത്രസമ്മേളനങ്ങളില്‍ നിന്നാണ്. ആംഗ്യഭാഷാ വ്യാഖ്യാതാക്കള്‍ ഇല്ലാത്തതിനാല്‍ അംഗ പരിമിതര്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നു. ശ്രവണ സംസാര വൈകല്യമുള്ളവരുടെ ലോകവുമായി മറ്റുള്ളവരെ ബന്ധിപ്പിക്കുന്ന പാലമാണ് ആംഗ്യഭാഷയെന്നും കര്‍പ്പഗം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *