ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച ശുചിത്വ സംസ്ഥാനത്തിനുള്ള ‘സ്വച്ച് സുര്‍വേക്ഷന്‍ അവാര്‍ഡ് 2021’ ചത്തീസ്ഗഡിന്. സംസ്ഥാനത്തിന് ലഭിച്ച പുരസ്കാരം മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഏറ്റുവാങ്ങി. പുരസ്കാരദാനം നിര്‍വ്വഹിച്ചത് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്.
സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. മധ്യപ്രദേശിനാണ് മൂന്നാം സ്ഥാനം.
ഇന്‍ഡോറാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം. അഞ്ചാം തവണയാണ് ഇന്‍ഡോര്‍ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂറത്തും, മൂന്നാം സ്ഥാനത്ത് വിജയവാഡുമാണ്. ലഖ്നൗവാണ് ഏറ്റവും വൃത്തിഹീനമായ നഗരം.
ക്ലീനസ്റ്റ് ഗംഗാ ടൗണ്‍ എന്ന വിഭാഗത്തില്‍ വാരണാസിക്കാണ് ഒന്നാം സ്ഥാനം. ബിഹാറിലെ മുംഗറും പാട്നയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.