CLOSE

കേരള സംരംഭങ്ങള്‍ക്ക് അന്തര്‍ദേശീയ വാതില്‍ തുറന്ന് വ്യവസായ വാണിജ്യ വകുപ്പ്

Share

ന്യൂഡല്‍ഹി: കേരള സംരംഭങ്ങള്‍ക്ക് അന്തര്‍ദേശീയ വാതില്‍ തുറന്ന് അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവലിയനിലെ വ്യവസായ വാണിജ്യ വകുപ്പ് സ്റ്റാള്‍. കേരളത്തിലെ ചെറുകിട സംരംഭകരുടെ വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് തീം പവലിയനില്‍ ഒരുക്കിയ വ്യവസായ-വാണിജ്യ വകുപ്പിന്റെ സ്റ്റാളിലൂടെ. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ വ്യവസായ അനുകൂല നയം ഉപയോഗപ്പെടുത്തിയ നിരവധി യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ സാമ്പത്തിക ആനുകൂല്യ പദ്ധതികളായ സംരംഭക സഹായ പദ്ധതി, നാനോ ഹൗസ് ഹോള്‍ഡ്, വ്യവസായ ഭദ്രത എന്നിവയിലൂടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുള്ള സംരംഭകരുടെ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.
കേരളത്തിന്റെ തനതു വിഭവങ്ങളായ ചക്ക, നാളികേരം എന്നിവയുടെ വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, പാളകൊണ്ടുള്ള പ്ലെയ്റ്റ്, ബൗള്‍, സ്പൂണ്‍ എന്നിവയും. ഔഷധ കൂട്ടുകള്‍കൊണ്ടുണ്ടാക്കിയ ചെരുപ്പ്, തേക്ക് തടിയിലുണ്ടാക്കിയ ഇലക്ട്രിക് ലാമ്പ്, സ്‌പൈസസ് ഉല്‍പ്പന്നങ്ങള്‍, ക്ലീനിംഗ് പ്രോഡക്ടുകള്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ആയുര്‍വ്വേദ സോപ്പുകള്‍, തഴപ്പായ, ചിരട്ട എന്നിവകൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ എന്നിവയും സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചക്ക, പൈനാപ്പിള്‍, പാഷന്‍ ഫ്രൂട്ട് എന്നീ പഴവര്‍ഗങ്ങള്‍കൊണ്ടുള്ള റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങളും പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കാവുന്ന സ്വീറ്റ്നറും സ്റ്റാളിലൂടെ പരിചയപ്പെട്ടത് സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം നല്‍കുന്നു.
കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും പുതുമയുള്ള കറിമസാലകളും വയനാടന്‍ കാപ്പിപ്പൊടിയും ഇടുക്കിയില്‍ നിന്നുള്ള തേയിലപ്പൊടിയും ഭൗമ സൂചിക പദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയും സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്. നിര്‍മ്മാണ മേഖലയിലെ പുതിയ ഉത്പന്നമായ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ധാരാളമായി ലഭ്യമാകുന്ന ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച റെഡ് ലാറ്ററൈറ്റ് സ്റ്റോണ്‍ ടൈല്‍സും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ നേരിട്ടറിയുവാനും, ഉല്‍പ്പാദകരുമായി ആശയവിനിമയം നടത്തുന്നതിനായും സന്ദര്‍ശകര്‍ താല്‍പ്പര്യപ്പെടുന്നുണ്ട്.

്‌നിവയും സ്‌റ്‌റാളില് പ്‌രദര്ശനത്തിനുണ്ട്. േരളത്തില് സുലഭമായി ലഭിക്കുന്‌ന ചക്ക, ൈനാപ്പിള്, പാഷന് ഫ്‌രൂട്ട് എന്‌നീ പഴവര്ഗങ്ങള്‌!ൊണ്ടുള്‌ള െഡി ടു ഈറ്‌റ് ഉല്പ്പന്‌നങ്ങളും പഞ്ചസാരയ്ക്കു പകരം ഉപപോഗിക്കാവുന്‌ന സ്‌വീറ്‌റ്നറും സ്‌റ്‌റാളിലൂൂെ പരിചയപ്‌്െട്ടതത്സനന്ര്ശകര്ക്ക് പുതിയ അനുഭവം നല്കുന്‌നു.
കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും പുതുമയുള്ള കറിമസാലകളും വയനാടന്‍ കാപ്പിപ്പൊടിയും ഇടുക്കിയില്‍ നിന്നുള്ള തേയിലപ്പൊടിയും ഭൗമ സൂചിക പദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയും സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്. നിര്‍മ്മാണ മേഖലയിലെ പുതിയ ഉത്പന്നമായ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ധാരാളമായി ലഭ്യമാകുന്ന ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച റെഡ് ലാറ്ററൈറ്റ് സ്റ്റോണ്‍ ടൈല്‍സും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ നേരിട്ടറിയുവാനും, ഉല്‍പ്പാദകരുമായി ആശയവിനിമയം നടത്തുന്നതിനായും സന്ദര്‍ശകര്‍ താല്‍പ്പര്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *