CLOSE

പിതാവില്‍ നിന്ന് ലൈംഗിക പീഡനം; മകളുടെ സഹപാഠികള്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

Share

ബെംഗളൂരു: ബിഹാര്‍ സ്വദേശിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് മകളുടെ സഹപാഠികള്‍. പിതാവില്‍ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെ, സഹപാഠികളായ ആണ്‍കുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നു കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ വെളിപ്പെടുത്തി.

സംഭവത്തില്‍, പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്.

കാര്‍ഷിക സര്‍വകലാശാല ജികെവികെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാര്‍ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ് സംഘം കൊലപ്പെടുത്തിയത്. ദീപക്കിനു 2 ഭാര്യമാരുണ്ട്. ആദ്യ ഭാര്യ ബിഹാറിലാണ്.

കലബുറഗി സ്വദേശിനിയായ രണ്ടാം ഭാര്യയില്‍ 2 പെണ്‍മക്കളുണ്ട്. തിങ്കളാഴ്ച രാവിലെ മദ്യലഹരിയില്‍ ദീപക് പീഡനശ്രമം തുടര്‍ന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

പിതാവ് പീഡിപ്പിക്കുന്നത് മുമ്പ് അമ്മയോടു പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

Leave a Reply

Your email address will not be published.