CLOSE

ഹരിയാനയിലെ ഹിസാറില്‍ കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍

Share

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറില്‍ കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട കര്‍ഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്.

പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ബിജെപി എംപി യുടെ കാര്‍ തടഞ്ഞ കര്‍ഷകരെ ഹരിയാന പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സമരം ശക്തമാകുകയാണ്. നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് എസ് പി ഓഫീസ് ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *