CLOSE

ഭരണഘടനാ ദിനത്തില്‍ കുടുംബ രാഷ്ട്രീയത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

Share

ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ കുടുംബ രാഷ്ട്രീയത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. അഴിമതിയെ സ്ഥാപനവത്ക്കരിക്കാനാണ് കുടുംബ വാഴ്ചയുമായി മുന്നോട്ട് പോകുന്ന പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഭരണഘടനാ ദിനാചരണ ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാചരണം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിനെ അഭിസംബോദന ചെയ്ത പ്രധാനമന്ത്രി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ കുടുംബ വാഴ്ച നയിക്കുന്ന പാര്‍ട്ടികളായി വിമര്‍ശിച്ചു. കന്യാനികുമാരി മുതല്‍ കാശ്മീര്‍ വരെ ഉള്ള കുടുംബാധിപത്യം നയിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയാണ്. ഇത്തരം പാര്‍ട്ടികളുടെയും അതിന് നേത്യത്വം നല്‍കുന്നവരുടെയും ലക്ഷ്യം അഴിമതിയെ സ്ഥാപനവത്ക്കരിയ്ക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഭീകരവാദത്തെ ശക്തമായി നേരിടുകയാണ് സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുംബൈ ദീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച വര്‍ക്ക് അദ്ദേഹം ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണ ഘടനാ ദിനാചരണം പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചു. പ്രധാനമന്ത്രിയുടെ നടത്തിയ വിമര്‍ശനത്തെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. നിലനില്‍പ്പിനായുള്ള അവസാനത്തെ അടവുകളാണ് പ്രധാനമന്ത്രി പയറ്റുന്നത്. വസ്തുതാ വിരുദ്ധമായ ആരോപണത്തിന്റെ രാഷ്ട്രിയം ജനങ്ങള്‍ തിരിച്ചറിയും എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *