CLOSE

തമിഴ്‌നാട്ടില്‍ തക്കാളി വില കുത്തനെ കുറഞ്ഞു

Share

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് തക്കാളി വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നായി തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്.

ചെന്നൈ കോയമേ്ബട് പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച മൊത്തവില കിലോക്ക് 30 രൂപയായി കുറഞ്ഞു. ചില്ലറ വില്‍പന വില 40-50 രൂപയായിരുന്നു.

വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്പെട്ടതോടെയാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടത്. വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കിലോക്ക് 140 രൂപ വരെ ഉയര്‍ന്നു. വ്യാഴാഴ്ച ഇത് 90 രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച മൊത്ത വില കിലോക്ക് 30-35 രൂപയും ചില്ലറ വില്‍പന വില 40 രൂപയുമായിരുന്നു. 48 മണിക്കൂറിനിടെ ഒറ്റയടിക്ക് 100 രൂപയാണ് കുറഞ്ഞത്. തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ നാടന്‍ തക്കാളി ആവശ്യമായ അളവില്‍ ചന്തകളിലെത്തുന്നില്ലെന്നും വ്യാപാരികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.