ന്യൂഡല്‍ഹി: ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന് സര്‍ക്കാര്‍ തയാറാണ്. പ്രതിപക്ഷത്തിന് വിമര്‍ശനമാകാം പക്ഷെ പാര്‍ലമെന്റിനെ അവമതിക്കരുത്. പാര്‍ലമെന്റില്‍ ബഹളം വയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചര്‍ച്ച വേണം, ക്രിയാത്മക ഇടപെടല്‍ ഉണ്ടാകണമെന്ന് മോദി പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ആണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്ത്. നടക്കാന്‍ പോകുന്നത്ത് സുപ്രധാന പാര്‍ലമെന്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ഫലപ്രദമായി വിയോഗിക്കപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സഭാനാഥനോടുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം തുടങ്ങുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു.