ന്യൂ ഡല്‍ഹി : രാജ്യത്തെ 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 2019 -21 കണക്കുകള്‍ പ്രകാരം 19.3% കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നും 32.1% കുട്ടികള്‍ക്ക് ഭാരക്കുറവ് ഉണ്ടെന്നും കേന്ദ്ര വനിതാ -ശിശു വികസന മന്ത്രി ലോക്സഭയില്‍ ബെന്നി ബഹനാന്,എ എം ആരിഫ്,കെ സുധാകരന് തുടങ്ങിയവരുടെ ചോദ്യത്തിന് നല്കിയ മറുപടിയില്‍ അറിയിച്ചു .പോഷകാഹാര സമ്പ്രദായങ്ങളിലെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തി ഭക്ഷണ വൈവിധ്യങ്ങളുടെ അപാകതകള്‍ പരിഹരിക്കുന്നതിനായി പോഷന്‍ അഭിയാന് പദ്ധതി പ്രകാരം പുതിയ പദ്ധതികള്‍ തയ്യാറാക്കി വരുന്നതായും ചോദ്യത്തിന് നല്കിയ മറുപടിയില്‍ പറയുന്നു .