ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഒരിക്കല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നടത്തിയ പ്രഭാഷണത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്റെ പ്രസ്താവന. ഉറപ്പായും ബി.ജെ.പി ഒരിക്കല്‍ ബംഗാളില്‍ ഭരണം പിടിക്കും. എന്ത് ത്യാഗം സഹിച്ചാണെങ്കിലും ആ നേട്ടം കരസ്തമാക്കാന്‍ പാര്‍ട്ടി അണികള്‍ സന്നദ്ധമാകണം. ദക്ഷിണേന്ത്യയിലും ബംഗാളിലും പാര്‍ട്ടിയുടെ വളര്‍ച്ച നമ്മുടെ മുഖ്യ അജണ്ടയാവണമെന്ന് നദ്ദ പറഞ്ഞു.
ബി.ജെ.പി എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ബംഗാള്‍ ജനതക്ക് ഞാനുറപ്പ് നല്‍കുന്നു. ബംഗാളില്‍ ഞങ്ങള്‍ ഒരിക്കല്‍ ഒരു പുതുചരിത്രം രചിക്കും. നദ്ദ പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് നടന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചര്‍ച്ചകളാണ് ദേശീയ എക്സിക്യൂട്ടീവില്‍ നടന്നത്.