CLOSE

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 4 മരണം: ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും കുടുംബവും

Share

ഊട്ടി: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 4 മരണം. ഊട്ടിക്കടുത്ത് സുലൂരിലാണ് അപകടം നടന്നത്. ആറ് ഉദ്യോഗസ്ഥരടക്കം 14 പേര് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.
എംഐ 17 ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നു വീണത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നു വീണത്.

സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. മൂന്ന് പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററില്‍ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *