CLOSE

സംസ്ഥാനങ്ങള്‍ യോജിച്ച് തീരുമാനമെടുക്കണം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാതെ സുപ്രീംകോടതി

Share

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാതെ സുപ്രീംകോടതി. മേല്‍നോട്ട സമിതിയെ സമീപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേല്‍നോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മേല്‍നോട്ട സമിതിയുടെ തീരുമാനമാണ് അന്തിമമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ജനുവരി 11 ന് പരിഗണിക്കാനായി മാറ്റി. കൂടാതെ ഡാമിന്റെ ദൈനംദിന കാര്യങ്ങള്‍ക്കായി കേരളം കോടതിയെ സമീപിക്കുന്നു എന്നും കോടതി വിമര്‍ശിച്ചു. സംസ്ഥാനങ്ങള്‍ യോജിച്ച് തീരുമാനം എടുക്കാവുന്ന വിഷയങ്ങളില്‍ സുപ്രീംകോടതിയെ സമീപിക്കരുത്.

കേരളവും തമിഴ്‌നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്നും കോടതി വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നുവെന്ന് കേരളം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്നും കേരളം പറഞ്ഞു.

Leave a Reply

Your email address will not be published.