CLOSE

ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യം; രോഗബാധിതരുടെ എണ്ണം 140 കടന്നു

Share

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 140 കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 48 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

അതേസമയം ഒമിക്രോണ്‍ വ്യാപനം കൂടിയാല്‍ ഫെബ്രുവരിയോടെ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് ദേശീയ കോവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്രയും ഗുരുതരമാകാന്‍ സാദ്ധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി.

കേരളത്തില്‍ ഇന്നലെ നാല് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് രണ്ട് പേരിലും മലപ്പുറത്തും തൃശൂരിലും ഒരോരുത്തരിലുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം പതിനൊന്നായി. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *