CLOSE

റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണം, യു.പി തെരഞ്ഞെടുപ്പ് തിയ്യതി നീട്ടണം: അലഹബാദ് ഹൈക്കോടതി

Share

അലഹബാദ്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.പി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ച് അലഹബാദ് ഹൈക്കോടതി. ഒന്നോ രണ്ടോ മാസത്തേക്കാണ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും റാലികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ രണ്ടാം തരംഗത്തേക്കാള്‍ മോശമായിരിക്കുമെന്നും ജസ്റ്റിസ് ശേഖര്‍ യാദവ് ചൂണ്ടിക്കാട്ടി.

കോടതിയില്‍ ദിവസവും നിരവധി കേസുകള്‍ പരിഗണിക്കുന്നതിനാല്‍ നൂറുക്കണക്കിനാളുകള്‍ തടിച്ചു കൂടുന്നുണ്ട്. ഇതുമൂലം പലപ്പോഴും സാമൂഹിക അകലം പാലിക്കാനും സാധിക്കാറില്ല. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് വര്‍ധിക്കുകയാണ്. മൂന്നാം തരംഗത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല കോടതി വ്യക്തമാക്കി.

പശ്ചിമബംഗാളില്‍ നടന്ന ഗ്രാമ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളും സമ്മേളനങ്ങളും നടക്കുന്നുണ്ട്. ഇത് കോവിഡ് കേസുകള്‍ ഉയരാന്‍ ഇടയാക്കും. രാഷ്ട്രീയപാര്‍ട്ടികളോട് പത്രങ്ങളിലൂടേയും ദൂരദര്‍ശനിലൂടേയും കാമ്പയിന്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കണം- കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *