CLOSE

ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വില്‍പ്പന: പ്രതി അറസ്റ്റില്‍

Share

ചെന്നൈ: സന്യാസിയായി അഭിനയിച്ച് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ വില്‍പ്പന നടത്തിയ പ്രതി അറസ്റ്റില്‍. റോയപ്പേട്ട സ്വദേശിയായ 50-കാരന്‍ എം ദാമുവിനെയാണ് കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം ഒരു വര്‍ഷത്തോളമാണ് ഇയാള്‍ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വിറ്റത്.

കാവിവേഷം ധരിച്ച് ക്ഷേത്രത്തിന് മുന്നില്‍ നിന്ന ഇയാള്‍ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി കഞ്ചാവ് വില്‍ക്കാറുണ്ടായിരുന്നു. പോലീസ് അയാളില്‍ നിന്ന് ഏഴ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് വിതരണക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

മൈലാപൂര്‍, റോയാപേട്ട പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള വിവിധ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ഒരു വര്‍ഷമായി നിരോധിത ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.