ന്യൂഡല്‍ഹി: ബിജെപിയുടെ സന്നദ്ധ ഫണ്ടിംഗ് ക്യാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറിയ സംഭാവനകളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.
ക്യാമ്പയിന്റെ ഭാഗമായി പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്തതിന്റെ രസീതും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് ബിജെപി ആരംഭിച്ച വിപുലമായ പരിപാടികളുടെ ഭാഗമാണ് ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത്.