CLOSE

സദ്ഭരണത്തിലൂടെ മോദി സ്വാതന്ത്ര്യത്തെ പുനര്‍നിര്‍വചിച്ചു; അമിത് ഷാ

Share

നരേന്ദ്ര മോദി സര്‍ക്കാര്‍ സദ്ഭരണത്തിലൂടെ സ്വാതന്ത്ര്യത്തെ പുനര്‍നിര്‍വചിച്ചുവെന്ന് അമിത് ഷാ. രാജ്യത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം പ്രധാനമന്ത്രി കൊണ്ടുവന്നു. കഴിഞ്ഞ 21 സര്‍ക്കാരുകള്‍ വോട്ട് ബാങ്കുകള്‍ കണക്കിലെടുത്താണ് തീരുമാനങ്ങളെടുത്തതെന്നും ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ അമിത് ഷാ പറഞ്ഞു.

മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്ലതായി തോന്നുന്ന തീരുമാനങ്ങള്‍ എടുത്തിട്ടില്ല. എടുത്ത തീരുമാനങ്ങള്‍ എല്ലാം ജനക്ഷേമം മാത്രമാണ് ചെയ്തിട്ടുള്ളത്. 2014ല്‍ മോദി അധികാരത്തില്‍ എത്തിയപ്പോള്‍, സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ മാത്രമല്ല, രാജ്യത്തെ പരിവര്‍ത്തനം ചെയ്യാനാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ നല്ല ഭരണം ഉണ്ടായില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടു. മോദി സര്‍ക്കാരിന്റെ ഏഴു വര്‍ഷത്തെ ഭരണത്തില്‍ കൃഷി, വ്യവസായം, ഗ്രാമം, നഗരം തുടങ്ങി എല്ലാ മേഖലകളിലും വികസനം ഉണ്ടായെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *