CLOSE

രാജ്യത്ത് ദിനംപ്രതി ഉയര്‍ന്ന് ഒമിക്രോണ്‍; ആകെ 422 കേസുകള്‍, കോവിഡ് ബാധിതര്‍ 6,987

Share

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. നിലവില്‍ 422 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായ മഹാരാഷ്ട്രയില്‍തന്നെയാണ് ഒമിക്രോണ്‍ കേസുകളും കൂടുതല്‍. 108 രോഗബാധിതരാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43, തെലങ്കാനയില്‍ 41, കേരളത്തിലും തമിഴ്നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി 130 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതര്‍ 3,47,86,802 ആയി. ആകെ കേസുകളുടെ 0.22% (76,766) മാത്രമാണു ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനു ശേഷമുള്ള കുറഞ്ഞ കണക്കാണ് ഇത്. 162 പേര്‍ മരിച്ചതോടെ ആകെ മരണം 4,79,682. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 141.37 കോടി വാക്സീന്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *