CLOSE

ഞാന്‍ നിര്‍ദേശിച്ചു കേന്ദ്രം തീരുമാനിച്ചു; ബൂസ്റ്റര്‍ ഡോസില്‍ അവകാശവാദവുമായി രാഹുല്‍ ഗാന്ധി

Share

ന്യൂഡല്‍ഹി: കൊവിഡിനെതിരെ വാക്സീന്റെ ബൂസ്റ്റര്‍ ഡോസിനുള്ള തന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് രാഹുല്‍ ഗാന്ധി. ഇതൊരു ശരിയായ തീരുമാനമാണെന്നും, രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സീനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൂസ്റ്റര്‍ ഡോസിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നാണ് മോദി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *