ബെയ്ജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രതിരോധം തീര്‍ക്കുക ലക്ഷ്യമിട്ട് പാകിസ്താന് അത്യാധുനിക
യുദ്ധക്കപ്പല്‍ ചൈന കൈമാറി.
ചൈന പാകിസ്താനു കൈമാറുന്ന ഏറ്റവും വലുതും മികവേറിയതുമായ യുദ്ധകപ്പലാണിത്.’പി.എന്‍.എസ്. തുഗ്റില്‍’ എന്നു പേരു നല്‍കിയിട്ടുള്ള കപ്പല്‍ ചൈനീസ് സര്‍ക്കാരിന്റെ കപ്പല്‍നിര്‍മാണ അതോറിറ്റിയാണ് നിര്‍മിച്ചത്.
ചൈന പാകിസ്താനു കൈമാറാമെന്ന് ഏറ്റ നാലു യുദ്ധക്കപ്പലുകളില്‍ ആദ്യത്തേതാണിത്. ബാക്കിയുള്ളവ
പിന്നീട് കൈമാറും. കരയില്‍നിന്ന് കരയിലേക്കും കരയില്‍നിന്ന് ആകാശത്തേക്കും വെള്ളത്തിനടിയില്‍
നിന്നും ആക്രമണം നടത്താന്‍ ശക്തിയുള്ള യുദ്ധക്കപ്പലാണിത്.
ചൈനയിലെ ഷാങ്ഹായില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കപ്പല്‍ പാകിസ്താന് നാവിക സേനയ്ക്കു കൈമാറി.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സായുധശക്തിയുടെ തുല്യത നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് കൈമാറ്റമെന്ന്
ചൈനയിലെ പാകിസ്താന് സ്ഥാനപതി മൊയിന്‍ ഉല് ഹഖ് പറഞ്ഞു.
മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍
തുഗ്റില്‍ പാക് നാവികസേനയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.