CLOSE

തെലങ്കാന അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെപ്പ് : 6 മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു

Share

സുഖ്മ: സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയ്ക്കും തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയ്ക്കും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്താണ് വെടിവെപ്പുണ്ടായത്.

ഇന്ന് പുലര്‍ച്ചെ, പെട്രോളിങ്ങിനിറങ്ങിയ പോലീസ് സേന, പസര്‍ലപ്പാട് വനമേഖലയില്‍ എത്തിയപ്പോഴായിരുന്നു വെടിവെപ്പ് നടന്നത്. മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാവാതെ പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നാല് പേര്‍ സ്ത്രീകളാണ്.

മാവോയിസ്റ്റുകളുടെ ചാര്‍ല ഏരിയാ കമാന്‍ഡറും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭീകരവാദികളെ പിടിക്കാനായി സിആര്‍പിഎഫ്, തെലങ്കാന സ്‌പെഷ്യല്‍ പാര്‍ട്ടി പോലീസ് എന്നിവരുടെ സംയുക്ത സൈന്യം ഈ വനമേഖല അരിച്ചു പെറുക്കുന്നുണ്ട്. എന്നാല്‍, മുന്നില്‍ പെടുന്ന മാവോയിസ്റ്റുകളില്‍ നിന്നും ശക്തമായ പ്രതിരോധമാണ് സൈന്യത്തിന് നേരിടേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *