CLOSE

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു

Share

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ഫത്തെഹ് ബാജ്വ, അകാലിദള്‍ എംഎല്‍എ ഗുര്‍ദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദള്‍ മുന്‍ എംപി രാജ്‌ദേവ് സിങ് ഖല്‍സ അടക്കമുള്ള പ്രമുഖര്‍ ഇന്ന് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്. ഇവര്‍ക്കൊപ്പമാണ് മോംഗിയയും ബിജെപിയിലെത്തിയത്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി നിരവധി ഏകദിന മത്സരങ്ങള്‍ കളിച്ച മോംഗിയ പഞ്ചാബ് സ്വദേശിയാണ്. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളില്‍നിന്നായി 1,230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് ദിനേശ് മോംഗിയ. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ കലാ, കായികരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് മോംഗിയയുടെ രാഷ്ട്രീയപ്രവേശം

Leave a Reply

Your email address will not be published.