CLOSE

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു

Share

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ -ഇ-മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.

രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായിരുന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. അനന്തനാഗ്, കുല്‍ഗാം ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പാകിസ്താനി പൗരന്‍മാരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് പേര്‍ നാട്ടുകാരാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചുവെന്നും തുടര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.

അനന്തനാഗിലെ നൗഗാം ഷഹാബാദ് മേഖലയിലുണ്ടായ വെടിവെപ്പില്‍ ഒരു പൊലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *