CLOSE

തമിഴ്നാട്ടില്‍ 11 കാരന് സിഐഎസ്എഫിന്റെ വെടിയേറ്റു, നില ഗുരുതരം

Share

തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ 11 കാരന് സി.ഐ.എസ്.എഫിന്റെ വെടിയേറ്റു. കുട്ടിയുടെ തലയിലാണ് ബുള്ളറ്റ് തറച്ചത്. സമീപത്തെ ഫയറിംഗ് റേഞ്ചില്‍ നിന്ന് അലക്ഷ്യമായി ഉതിര്‍ത്ത വെടിയുണ്ട കൊള്ളുകയായിരുന്നു. ഗ്രൗണ്ടിന് സമീപമുള്ള മുത്തച്ഛന്റെ വീട്ടില്‍ എത്തിയതായിരുന്നു കുട്ടി.

പുതുക്കോട്ടയ്ക്ക് സമീപമുള്ള നര്‍ത്തമലയിലാണ് സംഭവം. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ ഷൂട്ടിംഗ് റേഞ്ചില്‍ പരിശീലനം നടത്തുകയായിരുന്നു. ഇതിനിടെയാണ് റൈഫിളില്‍ നിന്നുള്ള ബുള്ളറ്റ് കുട്ടിയുടെ തലയില്‍ പതിച്ചത്. കുട്ടിയെ ഉടന്‍ പുതുക്കോട്ട മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിക്ക് തലയ്ക്ക് പരിക്കേറ്റതായും അബോധാവസ്ഥയിലാണെന്നും ബുള്ളറ്റ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഷൂട്ടിംഗ് റേഞ്ച് താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.