CLOSE

സര്‍ക്കാരില്‍ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കും, നിയമം കൊണ്ടുവരും: കര്‍ണാടക മുഖ്യമന്ത്രി

Share

ബംഗളൂരൂ: ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമാണ്. ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുമ്പ് നിയമം കൊണ്ടുവരും. ഹുബ്ബള്ളിയില്‍ നടന്ന ബി.ജെ.പി നിര്‍വാഹക സമിതിയില്‍ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

”മറ്റ് മതസ്ഥലങ്ങള്‍ വിവിധ നിയമങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ആരാധനാ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കാന്‍ കഴിയുന്നില്ല” ബൊമ്മൈ വ്യക്തമാക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫണ്ട് വിനിയോഗിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം. അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് എല്ലാ ക്ഷേത്രങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും ഇതിനായി നിയമം കൊണ്ടുവരുമെന്നും ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *