CLOSE

മരണനിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി വേണം; 8 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്

Share

കോവിഡ് കേസുകള്‍ പെട്ടെന്ന് വര്‍ധിക്കുന്ന 8 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വര്‍ധന ചൂണ്ടിക്കാട്ടി കത്തയച്ച കേന്ദ്രം അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വലിയ നഗരങ്ങളിലും പരിസരപ്രദേശത്തും ഒമിക്രോണ്‍ കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. മരണനിരക്ക് കുറയ്ക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഡല്‍ഹിയുടെ GRAP മോഡല്‍ രാജ്യത്തുടനീളം കൊണ്ടുപോകാനുള്ള ആശയവും പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നു. കോവിഡ് സ്ഥിരീകരിച്ചവരില്‍ 46% ഒമിക്രോണ്‍ രോഗികളാണെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1,000 ന് അടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published.