ന്യൂഡല്‍ഹി: മലാലാ യൂസഫ്സായിയുടെ വിവാഹത്തെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്റിന്. മലാല പാക് യുവാവിനെ വിവാഹം കഴിച്ചത് ഞെട്ടിച്ചെന്നു തസ്ലീമ അഭിപ്രായപ്പെട്ടു.
‘മലാലക്ക് വെറും 24 വയസ് മാത്രമാണ് പ്രായം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പോയ മലാല അവിടെ പുരോഗമനാശയമുള്ള ഇംഗ്ലീഷ് യുവാവുമായി പ്രണയത്തിലാകുമെന്നാണ് കരുതിയത്. മലാല 30 വയസ്സിന് മുമ്ബ് വിവാഹിതയാകുമെന്നും കരുതിയില്ല’-തസ്ലീമ നസ്റിന് ട്വീറ്റ് ചെയ്തു. ബംഗ്ലാദേശ് എഴുത്തുകാരിയായ തസ്ലീമയ്ക്ക് മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് 1994 ല്‍ രാജ്യം വിടേണ്ടി വന്നതാണ്. 10 വര്‍ഷം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിച്ച അവര്‍, 2004 മുതല്‍ ഇന്ത്യയിലാണ് താമസം.