ലക്നൗ ; ഉത്തര്‍പ്രദേശില്‍ വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയ സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. ഗോരഖ്പൂരിലാണ് സംഭവം.
തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.ചൗരി ചോരയിലെ മുന്തേര ബസാറില്‍ നവംബര്‍ 10 നായിരുന്നു സംഭവം.
പ്രദേശത്തെ വീടിന് മുകളിലാണ് ഇവര്‍ പാക് പതാക ഉയര്‍ത്തി ആഘോഷിച്ചത്. തുടര്‍ന്നു ഹിന്ദു സംഘടനാംഗങ്ങള്‍ സ്ഥലത്തെത്തി പതാക നീക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ ഇതിന് തയ്യാറാകാതെ വന്നതോടെ ഇവര്‍ പ്രതിഷേധം നടത്തി.തുടര്‍ന്നാണ് നാല് പ്രതികളെ പിടികൂടിയത്. നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.