CLOSE

വിവാഹത്തിന് വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമം: കുത്തിയത് 18 തവണ

Share

ഹൈദരാബാദ് : ഹൈദരാബാദില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 18 തവണ യുവതിയെ കുത്തി പരിക്കേല്പിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ മുന്‍ കാമുകന്‍ ബസവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിരിഷ എന്ന യുവതിയെയാണ് വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് മുന്‍കാമുകന്‍ ബസവരാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പ്രണയയത്തിലായിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്ബ് ശ്രീധര്‍ എന്ന ആളുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇത് മൂലമുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഹൈദരാബാദിലെ എല്‍.ബി. നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹസ്തിനപുരത്താണ് സംഭവം. യുവതി താമസിച്ചിരുന്ന മുറിയിലെത്തിയായിരുന്നു അക്രമം. ദൗലത്താബാദ് സ്വദേശികളാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *