CLOSE

കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി

Share

ബംഗളൂരു: കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) തമിഴ്‌നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റി. വ്യാഴാഴ്ച വൈകീട്ട് കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിമദ്ധ്യേ ആയിരുന്നു അപകടം.

അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എ.സി ബോഗിയിലെ ഗ്ലാസുകളും തകര്‍ന്നു. സീറ്റുകളും മറ്റും ഇളകി മാറിയിട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 ഓടെ സേലം- ബംഗളൂരു റൂട്ടില്‍ മുത്തംപട്ടി-ശിവദി സ്‌റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *