CLOSE

പള്ളിക്കര തെക്കേകുന്നിലെ എ നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി

Share

പള്ളിക്കര: തെക്കേകുന്നിലെ രാജി നിവാസിലെ എ നാരായണന്‍ മാസ്റ്റര്‍ (94) നിര്യാതനായി.
ജി.ഡബ്ല്യു എല്‍.പി സ്‌ക്കൂള്‍ പള്ളിക്കരയിലെ പ്രധാന അധ്യാപകനായി വിരമിച്ചു. ജി.എം.യു.പി സ്‌ക്കൂള്‍ പള്ളിക്കര, ജി.എല്‍.പി സ്‌കൂള്‍ കുണിയ, ജി.യു.പി.സ്‌ക്കൂള്‍ പാണത്തൂര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പള്ളിക്കരയില്‍ ഗവ.ഹൈസ്‌ക്കൂള്‍ കൊണ്ട് വരുന്നതിന് മുന്നിട്ടിറങ്ങിയ പ്രധാനികളില്‍ ഒരാളായിരുന്നു നാരായണന്‍ മാസ്റ്റര്‍, വിശ്രമവേളയില്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

ഭാര്യ : എ.നാരായണി ടീച്ചര്‍
മക്കള്‍ :രാജേശ്വരി (റിട്ട. പ്രധാന അധ്യാപിക), രാജേന്ദ്ര പ്രസാദ് (മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സി.എം.പി.ജില്ലാ കമ്മിറ്റി അംഗം),
രാജീവനി (സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍, ത്വക്ക് രോഗാശുപത്രി ചേവായൂര്‍), രാജേഷ് കുമാര്‍, സൗദാമിനി (ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്രവൈസര്‍, കുറ്റ്യാടി)

മരുമക്കള്‍ : ടി ഗോപാലന്‍ (റിട്ട. അസിസ്റ്റന്റ് കമ്മീഷണര്‍ )
നിമ്മി (ടീച്ചര്‍ പ്രീ – പ്രൈമറി, ജി.എം.യു.പി സ്‌ക്കൂള്‍ പള്ളിക്കര, ജയചന്ദ്രന്‍ (റേഡിയോളജിസ്റ്റ് കോഴിക്കോട്), ഉദയ, കെ.പി.തമ്പി (റിട്ട. വെറ്റിനറി ഫീല്‍ഡ് ഓഫീസര്‍).

Leave a Reply

Your email address will not be published. Required fields are marked *